ഖുറമില്‍ ആയുര്‍വേദ ആശുപത്രി
മസ്കറ്റ്: ഖുറമില്‍ ഒക്ടോബര്‍ 21 ചൊവാഴ്ച ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കും.
അല്‍ കവാക്കെബ് മെഡിക്കല്‍ കോംപ്ലക്സിന്റെ പുതിയ ശാഖയാണ് ചൊവാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഗവര്‍മെന്റ് ആയുര്‍വേദ കോളജിലെ മുന്‍ പ്രൊഫസറായ ഡോ. ഫാത്തിമ ബീവിയുടെ മേല്‍നോട്ടത്തിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. അനുഭവ പരിചയമുള്ള എട്ട് ജീവനക്കാര്‍ അവരുടെ സഹായത്തിനായുണ്ട്.
കഴിഞ്ഞ ഫിബ്രവരിയിലാണ് അല്‍ കവാക്കെബ് മെഡിക്കല്‍ കോംപ്ലക്സ് തുടങ്ങിയത്. ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് രണ്ടാമത്തെ ശാഖയാണ്. ഖുറമിലെ ആയുര്‍വേദ കേന്ദ്രത്തില്‍ രണ്ട് സ്ത്രീ ജീവനക്കാരും രണ്ട് പുരുഷ ജീവനക്കാരുമാണുള്ളത്.












Click it and Unblock the Notifications