കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിനില്‍ ഈദിന് താരങ്ങളുടെ പരിപാടി

  • By Staff
Google Oneindia Malayalam News

ബഹ്റിന്‍: ഈദുല്‍ ഫിത്തറിന് ബഹ്റിനില്‍ നടക്കുന്ന കലാപരിപാടിയില്‍ പ്രമുഖ മലയാളം ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കും.

ഇന്ത്യന്‍ സ്കൂള്‍ മൈതാനത്ത് ഈദിന്റെ രണ്ടാം ദിവസം വൈകീട്ട് 7.30ന് തുടങ്ങുന്ന പരിപാടിക്ക് അറേബ്യന്‍ ത്രില്ലര്‍ എക്സ്പ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമാരംഗത്തു നിന്നുള്ള അറുപതോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. മയൂരി ഫാഷന്‍സും കേരള ആര്‍ട് ലവേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദിലീപ്, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, കാവ്യാ മാധവന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ, ഉണ്ടപക്രു, വിധു പ്രതാപ്, ഫഹദ്, ദേവയാനി, കല്പന, ജ്യോതിര്‍മയി, ഭാവന, മന്യ, നിത്യാദാസ്, റീമി ടോമി, പ്രസന്ന എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

ലാല്‍ ജോസും ജി. എസ്. വിജയനുമാണ് പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യപരിപാടികള്‍, നൃത്തം, പാട്ടുകള്‍, മിമിക്രി തുടങ്ങിയ പരിപാടികള്‍ ഇവര്‍ അവതരിപ്പിക്കും. ഒക്ടോബര്‍ അവസാനം ടിക്കറ്റ് വില്പന തുടങ്ങും.

കൂടുല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടണം. - 9661371, 9283086, 9697035.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X