കേരള കള്‍ച്ചര്‍ ആറ് മലയാളികളെ ആദരിയ്ക്കും
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്റ് സിവിക് സെന്റര്‍ ആറ് മലയാളികളെ ആദരിയ്ക്കുന്നു. തങ്ങളുടെ മേഖലയിലെ ഉന്നതനേട്ടങ്ങളും സമൂഹത്തിന് നല്‍കിയ സേവനവും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.
ഡോ. പാസ്കല്‍ ബെയ്ലോണ്‍ (അപ്ലൈഡ് സയന്‍സ്), ഡോ. ആശ വര്‍ഗീസ് (ഹോംലാന്റ് സെക്യൂരിറ്റി ആന്റ് പബ്ലിക് പോളിസി), ഡോ. സൈമണ്‍ ജോര്‍ജ് (ബേസിക് സയന്‍സസ്), രാധാകൃഷ്ണന്‍ (കമ്യൂണിറ്റി സര്‍വീസ്), ഡോ. മറീനാ കുര്യന്‍ (മെഡിസിന്‍), ഡോ. മാധവന്‍ വി. പിള്ള (ഹെല്‍ത്ത് സര്‍വീസസ് ആന്റ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്) എന്നിവരെയാണ് ആദരിയ്ക്കുന്നത്.
കേരള സെന്റര്‍ അതിന്റെ സേവനം തുടങ്ങിയിട്ട് പത്ത് വര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ സമ്മേളനത്തിനുണ്ടെന്ന് കേരള സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. തോമസ് അബ്രഹാം പറഞ്ഞു.
നവംബര്‍ എട്ടിന് വൈകീട്ട് 6.30ന് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍(1824 ഫെയര്‍ഫാക്സ് സെന്റ്., എല്‍മോണ്ട്, ന്യൂയോര്‍ക്ക് 11003) വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. യു എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ വിജയ് നമ്പ്യാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഡോ. എം.വി. പിള്ള മുഖ്യപ്രഭാഷണം നടത്തും. കലാശ്രീ നൃത്ത വിദ്യാലയം കലാപരിപാടികള്‍ അവതരിപ്പിക്കും. 516-358-2000 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ടിക്കറ്റുകള്‍ ലഭിക്കും.












Click it and Unblock the Notifications