Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിലെ പരിപാടിയില്‍ സാധന സര്‍ഗം

മസ്കറ്റ്്: ഖത്തറിലെ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച കലാപരിപാടിയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ സാധന സര്‍ഗം പങ്കെടുത്തു.

വിവിധ ഭാരതീയ ഭാഷകളില്‍ പാടി പ്രശസ്തി നേടിയ സാധനയുടെ സംഗീത പരിപാടി ഖത്തറിലെ ഇന്ത്യാക്കാര്‍ക്ക് തികച്ചും സംഗീത വിരുന്ന് തന്നെയായിരുന്നു.

ചടങ്ങില്‍ സാധനയുടെ പേരിലുള്ള പത്രിക ഖത്തറിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ രജിന്ദര്‍ ഭഗത് പ്രകാശനം ചെയ്തു.

ആയിരക്കണക്കിന് കലാപ്രേമികളായ ഇന്ത്യക്കാര്‍ പ്രേക്ഷകരായെത്തിയ പരിപാടിയില്‍ വളര്‍ന്നുവരുന്ന കലാകാരന്‍മാരായ അര്‍ച്ചനയും ചേതനും പങ്കെടുത്തു. ഡി. മഹേഷ് ഹാസ്യപരിപാടി അവതരിപ്പിച്ചു.

ക്ലബ് പ്രസിഡന്റ് നിലങ്ഷു ഡേ കലാകാരന്‍മാര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കലാപരിപാടിക്ക് ശേഷം ക്ലബില്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+