പ്രവാസി ഭാരതീയ ദിവസ് ജനവരി ഒമ്പതിന്
ദില്ലി: വിദേശകാര്യ വകുപ്പും ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബര്‍സ് ഒഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും ചേര്‍ന്ന് നടത്തുന്ന രണ്ടാമത്തെ പ്രവാസി ഭാരതീയ ദിവസ് ജനവരി ഒമ്പതിന് ദില്ലിയില്‍ ആരംഭിക്കും.
പ്രവാസി ദിവസ് പരിപാടി മൂന്ന് ദിവസം നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി എ. ബി. വാജ്പേയി പരിപാടി ഉദ്ഘാടനം ചെയ്യും. 2004ലെ പവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും.
പരിപാടിയില്‍ ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിന് വേദിയൊരുക്കും. കണ്‍വെന്‍ഷന് മുമ്പായി 20 വിദ്യാര്‍ഥികള്‍ക്കായി രണ്ട് മാസത്തെ പരിശീലന പരിപാടി നടത്തും. പ്രധാനപ്പെട്ട 10 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളെ വീതമായിരിക്കും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.
വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്നയും പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയും പ്രഭാഷണം നടത്തും. ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് ആഗോളവത്കരണം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ, വിദേശ മലയാളികള്‍ എന്ന വിഷയത്തെ കുറിച്ചും ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി ഇന്ത്യയും വിദേശമലയാളികളും എന്ന വിഷയത്തിലും സംസാരിക്കും.
നോബല്‍ സമ്മാന ജേതാവ് വി. എസ്. നേയ്പോള്‍, മാനേജ്മെന്റ് ഗുരു സി. കെ. പ്രഹ്ലാദ്, സാമ്പത്തിക വിദഗ്ധന്‍ ജഗദീഷ് ഭഗവതി, മലേഷ്യന്‍ മന്ത്രി സാമി വേല്ലു, ലോഡ് ഭാഗ്രി, യുകെയിലെ ബിസിനസ് പ്രമുഖന്‍ എല്‍ . എന്‍. മിത്തല്‍, വെസ്റിന്റീസ് ക്രിക്കറ്റ് കളിക്കാരന്‍ റോഹന്‍ കനാഹി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയിലെ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, സുനില്‍ മിത്തല്‍ എന്നിവരും പങ്കെടുക്കും.
വിദേശ ഇന്ത്യക്കാര്‍ക്കായി ഒരു പ്രത്യേക ഹാന്റ് ബുക്ക് പ്രസിദ്ധീകരിക്കും.












Click it and Unblock the Notifications