എയര്‍ ഇന്ത്യ ദുബായ്നിരക്ക് കൂട്ടി; മറ്റ് കമ്പനികളും കൂട്ടിയേക്കും
കൊച്ചി: എയര്‍ ഇന്ത്യ ദുബായിലേയ്ക്കുള്ള വിമാന നിരക്ക് കൂട്ടി. വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ മടക്കയാത്രയ്ക്കുള്ള വിമാനക്കൂലി അടയ്ക്കേണ്ടതില്ലെന്ന് വന്നതോടെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഈ നീക്കം.
10 ദിവസത്തേക്കാണ് നിരക്ക് കൂട്ടിയത്. ജനുവരി 1 മുതല്‍ 10 വരെ യാത്രക്കാരില്‍ നിന്നും കൂട്ടിയ നിരക്ക് ഈടാക്കും.
ദുബായിലേക്ക് 11,970 രൂപയാണ് കൂടിയ നിരക്ക്. മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 19,630 രൂപയും. മൂന്നു മാസത്തെ കാലാവധിയാണ് ടിക്കറ്റിനുള്ളത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് ദുബായിലേക്കായതിനാലാണ് അവസരം മുതലാക്കി എയര്‍ ഇന്ത്യ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ദുബായ് ഒഴികെ മറ്റൊരു ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള യാത്രാനിരക്കില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്ക് മാര്‍ച്ച് 31 വരെ തുടരും. അയാട്ട നിരക്കില്‍ നിന്നും 20 മുതല്‍ 30 ശതമാനം വരെ ഇളവ് നല്‍കിയാണ് എയര്‍ ഇന്ത്യ ടിക്കറ്റ് അനുവദിച്ചിരുന്നത്. ദുബായ് ഒഴികെ മറ്റിടങ്ങളിലേക്ക് ഈ ഇളവ് തുടരും. ഖത്തര്‍ എയര്‍വേയ്സ് നിലവിലുള്ള യാത്രാനിരക്ക് ഡിസംബര്‍ 31 വരെ തുടരും. ദോഹയ്ക്കാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്. തടസ്സം നീങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുംദിവസങ്ങളില്‍ തിരക്ക് ഉണ്ടാകുമെന്നതിനാല്‍ നിലവിലുള്ള യാത്രാനിരക്കിന്റെ കാലാവധി നീട്ടാന്‍ മറ്റ് വിമാന കമ്പനികളൊന്നും തയ്യാറായിട്ടില്ല. ഇവരും വിമാന യാത്രക്കൂലി കൂട്ടുമെന്ന സൂചനയാണ് ഇത് വ്യക്തമാക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications