Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നിലവില്‍വരും

തിരുവനന്തപുരം: തൊഴില്‍ വിസയില്‍ വിദേശത്തുപോകുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലായി.

ഇതോടെ തിരിച്ചുവരുന്നതിനുള്ള വിമാനയാത്രക്കൂലി മുന്‍കൂറായി നല്കേണ്ടതില്ല. പ്രവാസി ഭാരതീയ ബീമാ യോജന എന്ന പേരിലുള്ള ഈ പദ്ധതിയില്‍ അംഗമാകുന്ന വിദേശത്തുള്ള ഇന്ത്യാക്കാര്‍ക്ക് കുറഞ്ഞത് രണ്ടുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പദ്ധതിയില്‍ അംഗമായവര്‍ക്ക് അരലക്ഷം രൂപയുടെ ചികിത്സാസഹായം, സ്ത്രീകള്‍ക്ക് പരമാവധി 20,000 രൂപവരെ പ്രസവച്ചെലവ്, വിദേശത്ത് മരണമടഞ്ഞാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കൂടെ ഒരാള്‍ക്ക് ഇക്കണോമി ക്ലാസില്‍ നാട്ടിലെത്താനുമുള്ള വിമാനയാത്രക്കൂലി, വിദേശ തൊഴിലുടമ തൊഴിലാളിയെ സ്വീകരിക്കാതിരിക്കുകയോ കരാര്‍ തൊഴിലാളിക്ക് പ്രതികൂലമായ വിധത്തില്‍ മാറ്റുകയോ ചെയ്യുന്നപക്ഷം തിരിച്ചുവരുന്നതിനുള്ള വിമാനയാത്രക്കൂലി ലഭ്യമാക്കുക എന്നിവ പദ്ധതിയുടെ പ്രധാന സവിശ്ഏഷതകളില്‍ ചിലതാണ്.

പ്രവാസി കേരളീയകാര്യ വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായ റൂട്ട്സ്-എന്‍.ആര്‍.കെ. ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ 2003 ഡിസംബര്‍ 26 മുതല്‍ പദ്ധതിയില്‍ അംഗമാകുന്നതിന് വഴുതക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൂട്ട്സിന്റെ ഓഫീസുമായി ബന്ധപ്പെടാം. വിശദാംശങ്ങള്‍ക്ക് ഫോണ്‍: 0471-2326162, ഫാക്സ്: 471-2326263.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+