Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് പോകാന്‍ തൊഴില്‍ കരാര്‍ വേണം

തിരുവനന്തപുരം: വിദേശത്തേക്ക് കുടിയേറാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് മറ്റൊരു തിരിച്ചടി കൂടി. അര്‍ധ-വിദഗ്ധ തൊഴില്‍ മേഖലകളില്‍ വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ അവരുടെ തൊഴില്‍ കരാര്‍ കൂടി നല്കിയാലേ ഇനി എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കൂ.

ഡിസംബര്‍ 22 മുതല്‍ ഈ തീരുമാനം നിലവില്‍ വന്നു. ഗള്‍ഫ് മേഖലയിലേക്ക് കുടിയേറുന്നവര്‍ക്ക് വന്‍തിരിച്ചടിയായിരിക്കും പുതിയ നിയന്ത്രണമെന്ന് കരുതുന്നു.

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ എമിഗ്രന്റ്സ് പ്രൊട്ടക്ടര്‍ ഓഫീസുകള്‍ കഴിഞ്ഞ ദിവസം മുതലേ ഈ കേന്ദ്രതീരുമാനം നടപ്പാക്കി തുടങ്ങി. ഇതുമൂലം കഴിഞ്ഞ ദിവസം കേരളത്തിലെ 20 പേര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടിയില്ല. തൊഴില്‍ കരാര്‍ കാണിച്ചില്ലെന്ന കാരണം പറഞ്ഞ് ഇവരുടെ അപേക്ഷ തള്ളുകയായിരുന്നു.

കേരളത്തില്‍ നിന്നും വിദേശത്ത് പോകുന്ന മലയാളികളില്‍ 30 ശതമാനം പേരും അര്‍ധ-വിദഗ്ധ മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ പോകുന്നവരാണ്. ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ കേരളത്തിന്റെ തൊഴില്‍മേഖലയെ ഇത് പ്രതികൂലമായി ബാധിയ്ക്കുമെന്ന് കേരള റിക്രൂട്ടിംഗ് ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. വിവേക് പറഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉചിതനടപടികള്‍ കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+