ഒമാനില്‍ താമസകാര്‍ഡ് നിര്‍ബന്ധമാക്കുന്നു
മസ്കറ്റ്: ഒമാനിലുള്ള വിദേശികള്‍ക്ക് താമസ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പുതിയ പൗരനിയമത്തിലാണ് ഈ നിയന്ത്രണം നടപ്പാക്കാന്‍ പോകുന്നത്.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ താമസകാര്‍ഡില്ലെങ്കില്‍ ഒമാനില്‍ വിദേശികള്‍ക്ക് ജോലിചെയ്യാന്‍ കഴിയാതെ വരും.
രാജ്യത്തുള്ള എല്ലാ വിദേശികളും താമസ കാര്‍ഡ് വാങ്ങേണ്ടതാണ്. രാജ്യത്തെ വിദേശികളുടെ പേര്, മേല്‍വിലാസം, പൗരത്വം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സിവില്‍ രജിസ്റര്‍ തയ്യാറാക്കുമെന്നും നിയമം അനുശാസിയ്ക്കുന്നു. രജിസ്റര്‍ ചെയ്യുന്ന ഓരോ വ്യക്തിയ്ക്കും സിവില്‍ നമ്പര്‍ നല്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഒമാനിലെ സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കും. ഈ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ ഒമാനികള്‍ക്ക് ജോലി നല്കില്ല.












Click it and Unblock the Notifications