കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യാ എക്സ്പ്രസ്്: സമ്മിശ്രപ്രതികരണം

  • By Staff
Google Oneindia Malayalam News

അബുദാബി: എയര്‍ ഇന്ത്യ കേരളത്തിലേക്കാരംഭിക്കുന്ന ചെലവു കുറഞ്ഞ വിമാനസര്‍വീസിനെക്കുറിച്ച് സമ്മിശ്രപ്രതികരണം. എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്ന ഈ സര്‍വീസ് ഗള്‍ഫ് മലയാളികളുടെ ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.

മറ്റു പല വിമാനക്കമ്പനികളും എയര്‍ ഇന്ത്യാ എക്സ്പ്രസിലേക്കാളും കുറഞ്ഞ നിരക്കില്‍ ഗള്‍ഫ്-കേരളാ മേഘലയില്‍ സര്‍വീസ് നടത്താന്‍ തയ്യാറാണ്. എയര്‍ ഇന്ത്യയിലേക്കാളും കൂടുല്‍ ലഗേജുകളും ഇവരനുവദിക്കുന്നുണ്ട്. എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസില്‍ 30 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ലഗേജ് അനുവദിക്കില്ല. എയര്‍ ഇന്ത്യയുടെ മറ്റു സര്‍വീസുകളില്‍ 50 കിലോ വരെ ലഗേജ് അനുവദനീയമാണ്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമോ രണ്ടുവര്‍ഷത്തിലൊരിക്കലോ നാട്ടിലെത്തുന്ന വിദേശ ഇന്ത്യാക്കാര്‍ക്ക് ഇത്ര കുറഞ്ഞ ലഗേജ് അനുവദിക്കുന്നതു കൊണ്ടു പ്രയോജനമില്ലായെന്നാണ് ഭൂരിപക്ഷം ഗള്‍ഫ് മലയാളികളുടെയും വാദം. കൂടുതല്‍ ലഗേജിനു പണമടയ്ക്കേണ്ടി വന്നാല്‍ സാധാരണക്കാരായ ഗള്‍ഫുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. ഇതൊഴിവാക്കാന്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ലഗേജനുവദിക്കുന്ന വിമാനക്കമ്പനികളെ ആശ്രയിക്കാന്‍ വിദേശമലയാളികള്‍ നിര്‍ബന്ധിതരാകുമെന്നത് എയര്‍ ഇന്ത്യക്കു ക്ഷീണമാകും.

മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമായ ചെലവു കുറഞ്ഞ വിമാനസര്‍വീസ് കേരളത്തിലേക്കു മാത്രമെ ആരംഭിക്കുന്നുള്ളൂവെന്നതു കൊണ്ടും പലര്‍ക്കും പരാതിയുണ്ട്. മറ്റു സ്ഥലങ്ങളിലേക്കും ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
പുതിയ സര്‍വീസില്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ ബിസിനസ് ക്ലാസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ ബിസിനസുകാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അസംതൃപ്തരാണ്.

ഈ പ്രശ്നങ്ങള്‍ അബുദാബിയിലുള്ള വിദേശകാര്യ വകുപ്പുമന്ത്രി ജഗദീഷ് ടൈറ്റ്ലറെ സംഘടനാപ്രതിനിധികള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നും വിദേശ ഇന്ത്യാക്കാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X