Get Updates
Get notified of breaking news, exclusive insights, and must-see stories!

സമവായം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

അബുദാബി: ദുബായില്‍ മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന ലോകമലയാളി സമ്മേളനം സമവായം 2005നുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. ഇതുമായി ബന്ധപ്പെട്ട് ലോകമലയാളികളുടെ കൂട്ടായ്മയായ നോര്‍ക്കയുടെ ചെയര്‍മാന്‍ എം.എം ഹസന്‍ അബുദാബിയില്‍ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

സമവായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുവാന്‍ സഹായകമാകുമെന്ന് ലോകമലയാളി സംഘടനാ ചെയര്‍മാന്‍ രവി മേനോന്‍ പറഞ്ഞു. തൊഴില്‍ പ്രശ്നത്തിനായിരിക്കും സമ്മേളനത്തില്‍ മുന്‍ഗണന നല്‍കുക. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ മലയാളികള്‍ക്കാണ് സമ്മേളനത്തില്‍ മുന്‍ഗണന നല്‍കുന്നത് എന്ന പരാതി പരിഹരിക്കാനായാണ് ഇത്തവണ സമ്മേളനം ഗള്‍ഫില്‍ നടത്താന്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യാ ഗള്‍ഫ് നാടുകളിലേക്കാരംഭിക്കുന്ന എക്സ്പ്രസ് സര്‍വീസിനെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് രവി മേനോന്‍ പറഞ്ഞു.

കേരളത്തിലെ കാര്‍ഷികവിളകളുടെ പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ചു നടത്താനാലോചിക്കുന്നുണ്ട്.

സമവായം വിജയമാക്കാന്‍ വിഭാഗീയതകള്‍ മറന്ന് എല്ലാ മലയാളികളും മുന്നിട്ടിറങ്ങണമെന്ന് എം.എം. ഹസന്‍ അഭ്യര്‍ത്ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+