ഗള്‍ഫ് മലയാളികളുടെ കുട്ടികള്‍ക്ക് സാധാരണ ഫീസ്
ദില്ലി: ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ നാട്ടില്‍ പഠിയ്ക്കുന്ന കുട്ടികള്‍ ഇനി മുതല്‍ സാധാരണ ഫീസ് നല്‍കിയാല്‍ മതിയാവും. പ്രധാനമന്ത്രി വാജ്പേയിയാണ് ഇത് പ്രഖ്യാപിച്ചത്. രണ്ടാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ ഇന്ത്യാക്കാരുടെ മക്കള്‍ക്ക് എന്‍ ആര്‍ ഐ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ മക്കളില്‍ നിന്ന് ഈ തരം ഫീസ് വാങ്ങണ്ടെന്നാണ് പുതിയ തീരുമാനം. ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ഉണ്ടാവുന്നത് മലയാളികള്‍ക്കായിരിയ്ക്കും.
ഗള്‍ഫിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവരണം നല്‍കാനും തീരുമാനമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണ സീറ്റുകള്‍ക്ക് പുറമേ ആയിരിയ്ക്കും ഈ സീറ്റുകള്‍ കണക്ക് കൂട്ടുക.
ഇതിന് പുറമേ വിദേശ ഇന്ത്യാക്കാരായ വ്യവസായികള്‍ക്കും ഇന്ത്യന്‍ വ്യവസായികള്‍ക്ക് വിദേശത്ത് നിക്ഷേപം നടത്തുന്നതിനും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് വിദേശ ഇന്ത്യാക്കാര്‍ അയച്ച പണം 55,000 കോടി രൂപയാണ്. ഇതിന്റെ പകുതി തുകയും ഗള്‍ഫിലുള്ള മലയാളികള്‍ അയച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications