യുഎഇ വിസിറ്റ് വിസയില്‍ നിയന്ത്രണം
ദുബായ്: യുഎഇയില്‍ സന്ദര്‍ശകവിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സന്ദര്‍ശകവിസയുടെ ദുരുപയോഗം തടയാനാണ് ഈ നടപടി.
ഇതിനുള്ള ചില നിര്‍ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സന്ദര്‍ശകവിസയില്‍ വന്ന് യുഎഇയില്‍ മൂന്ന് മാസം ചെലവിട്ട ഒരാള്‍ക്ക് വീണ്ടും സന്ദര്‍ശകവിസ ലഭിയ്ക്കണമെങ്കില്‍ രണ്ടോ മൂന്നോ മാസം കാത്തിരിയ്ക്കേണ്ടിവരുമെന്നതാണ് പുതിയ നിര്‍ദേശം. രണ്ട് വിസിറ്റ് വിസകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചാല്‍ സന്ദര്‍ശകര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതരാകും എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
ഇപ്പോള്‍ ഒരാള്‍ വിസിറ്റ് വിസയുടെ കാലാവധി തീര്‍ന്നാല്‍ തൊട്ടടുത്ത ഏതെങ്കിലും സ്ഥലത്ത് പോയി വീണ്ടും വിസയെടുത്ത് തിരിച്ചുവരുന്ന സ്ഥിതിയാണുള്ളത്. വിസിറ്റ് വിസയില്‍ വന്ന് മാസങ്ങളോളം ജോലിചെയ്യുന്ന സ്ഥിതിയും ഇപ്പോള്‍ യുഎഇയിലുണ്ട്.












Click it and Unblock the Notifications