മലയാളികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടമാവുന്നു

ദുബൈ: സൗദി അറേബ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ സൗദിവല്ക്കരണം സര്‍ക്കാര്‍ ശക്തമാക്കുകയാണ്. ഇത് കാരണം ആയിരക്കണക്കിന് മലയാളികള്‍ക്കും മറുനാട്ടുകാര്‍ക്കും ജോലി നഷ്ടമാവുകയാണ്.

സൗദിവല്കരണത്തിന്റെ ഭാഗമായി ഫിബ്രവരി 21 ശനിയാഴ്ച മുതല്‍ സൗദി അറേബ്യയിലെ ജ്വല്ലറികളില്‍ വിദേശികളെ ജോലിയ്ക്ക് നിയമിയ്ക്കാന്‍ പാടില്ലെന്ന നിബന്ധ നിലവില്‍ വന്നു. ഇത് കാരണ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പകുതിയിലേറെ ജ്വല്ലറികളും അടഞ്ഞുകിടന്നു. ജ്വല്ലറികളില്‍ പലതും വിദേശികള്‍ നടത്തുന്നവയാണ്. അതുകൊണ്ട് തന്നെ ഈ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ ഏറെയും മറുനാട്ടുകാരാണ്. ഞാറാഴ്ചയും ജ്വല്ലറികള്‍ പലതും തുറന്നില്ല. ഇന്ത്യാക്കാര്‍ക്ക് പുറമേ യമന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഈ ജ്വല്ലറികളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

സൗദിവല്കരണ നിയമം 2002 ല്‍ കൊണ്ടുവന്നതാണെങ്കിലും അത് കര്‍ശമനായി നടപ്പാക്കിയിരുന്നില്ല. നിയമം നടപ്പാക്കാന്‍ സാവകാശം അന്ന് അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തദ്ദേശികളെ ആവശ്യത്തിന് കിട്ടുന്നതുകൊണ്ടാണ് ഈ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സ്വര്‍ണ്ണകടകളില്‍ സൗദി വല്കരണം നടപ്പാക്കിയില്ലെങ്കില്‍ പിടിയ്ക്കപ്പെട്ടാല്‍ രണ്ട് തവണ പിഴ ഈടാക്കും. വീണ്ടും തുടര്‍ന്നാല്‍ കട തന്നെ അടപ്പിയ്ക്കും.

15,000 കോടി രൂപയുടേതാണ് സൗദി അറേബ്യയിലെ സ്വര്‍ണ വിപണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+