വിമാനയാത്രാനിരക്ക്: മലയാളി സംഘടനകള്‍ സമരത്തിന്
ദുബായ്: ഇന്ത്യന്‍ വിമാന കമ്പനികള്‍ ഗള്‍ഫിലേയ്ക്ക് കൂടിയി കൂലി ഈടാക്കുന്നതിനെതിരെ സമരം നടത്താനുള്ള നീക്കത്തിലാണ് ഗള്‍ഫ് മലയാളി സംഘടനകള്‍.
ഇതിനായി ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരിയ്ക്കുകയാണ്. മറ്റ് പല സംഘടനകളുടെ ഒരു സംയുക്ത സമ്മേളനവും ഷാര്‍ജാ അസോസിയേഷന്‍ ഹാളില്‍ വിളിച്ചിട്ടുണ്ട്.
യുനൈറ്റഡ് എന്‍.ആര്‍.ഐ. കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലും (യു.എന്‍.സി.സി.) മാര്‍ച്ച് 12 വെള്ളിയാഴ്ച വൈകിട്ട് ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡില്‍ യോഗം ചേരുന്നുണ്ട്. ഉയന്ന നിരക്ക് ഈടാക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങാനാണ് ഇരു നേതൃത്വങ്ങളുടെയും നീക്കം.
കൂടുതല്‍ കാര്യങ്ങള്‍ ആലോചിയ്ക്കാനും നടപ്പാക്കാനുമായി ഒരു ഉന്നത തല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍നിന്ന് ഇന്ത്യയുടെ വിവിധ ദിക്കുകളിലേക്ക് എന്‍.ആര്‍.ഐ. വിമാനങ്ങള്‍ തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി ആലോചിക്കും. കുറഞ്ഞ നിരക്കില്‍ ഇത്തരം വിമാനങ്ങള്‍ സാധ്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. കുറഞ്ഞ നിരക്ക് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയില്‍ ഉറച്ചു നില്ക്കുകയാണ് യൂണിറ്റ് ഓഫ് മലയാളീസ് എന്ന കൂട്ടായ്മ.












Click it and Unblock the Notifications