Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് 24ന് തിരുവനന്തപുരം വിമാനത്താവളം ഉപരോധിക്കും

അബുദാബി: എയര്‍ ഇന്ത്യയുടെ അന്യായമായ വിമാന ടിക്കറ്റ് വര്‍ധനയ്ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യു.എ-ഇ കമ്മറ്റി മാര്‍ച്ച് 24ന് തിരുവനന്തപുരം വിമാനത്താവളം ഉപരോധിക്കും.

മറ്റ് മേഖലകളിലേയ്ക്കുള്ള വിമാനക്കൂലി കുറച്ചിച്ചും എയര്‍ ഇന്ത്യ ഗള്‍ഫിലേയ്ക്കും തിരിച്ചും ഉള്ള വിമാനക്കൂലി കുറച്ചിട്ടില്ല. മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് വന്‍ തികയാണ് എയര്‍ ഇന്ത്യ ഈ മേഖലയില്‍ യാത്രാക്കൂലിയായി ഈടാക്കുന്നത്.

ഗള്‍ഫില്‍ നിന്ന് നിരന്തരം പ്രസ്താവനകള്‍ നടത്തിയിട്ട് കാര്യമില്ലെന്നും സമരം കേരളത്തിലേക്ക് വ്യാപിപ്പിച്ചാലേ അധികാരികള്‍ കണ്ണുതുറക്കൂ എന്നും ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ പറഞ്ഞു.

ഉപരോധസമരത്തിന് പിന്തുണയുമായി പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ എയര്‍പോര്‍ട്ടിലെത്തും. കേരളത്തിലെ എയര്‍ ഇന്ത്യാ ഓഫീസുകള്‍ക്കുമുന്നിലും ഉപരോധസമരം ആസൂത്രണം ചെയ്യും. ഓവര്‍സീസ് കോണ്‍ഗ്രസ്സ് യു.എ.ഇ കമ്മറ്റി പ്രസിഡന്റ് ഇടവസെയ്ഫ് പറഞ്ഞു.

ഉപരോധത്തിന് നേതൃത്വം നല്‍കാന്‍ യു.എ.ഇ. അടിസ്ഥാനത്തില്‍ സമരസമിതിക്ക് രൂപം നല്‍കി.ജി. ഫിറോസ്ഖാന്‍ വള്ളക്കാവ് (ജനറല്‍ കണ്‍വീനര്‍) വിജയരാഘവന്‍ മണക്കാട്, റോബിന്‍ സണ്‍വേളി, പി.എസ്. ജയകുമാര്‍ മാരിപ്പള്ളി (കണ്‍വീനര്‍മാര്‍) പുന്നക്കന്‍ മുഹമ്മദലി (കോ-ഓഡിനേറ്റര്‍) എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+