ജിദ്ദ-കേരള എയര്‍ ഇന്ത്യാ നിരക്ക് ഇളവ് വ്യാഴാഴ്ച മുതല്‍
ജിദ്ദ: ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയ ഇളവ് ഏപ്രില്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിരക്ക് അനുസരിച്ച് 350 റിയാല്‍ വരെ ടിക്കറ്റ് ചാര്‍ജില്‍ ഇളവ് കിട്ടും. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്ക് അമ്പത് ശതമാനമാക്കി കുറയ്ക്കുമെന്ന വാഗ്ദാനം എയര്‍ ഇന്ത്യ പാലിച്ചിട്ടില്ല. ഇത് 67ശതമാനം തന്നെയായി തുടരും.
ഏപ്രില്‍ 21 മുതല്‍ ഇതാദ്യമായി അപെക്സ് നിരക്ക് എയര്‍ ഇന്ത്യ ജിദ്ദയില്‍നിന്നുള്ള കേരള സെക്ടറുകളിലേക്ക് ഏര്‍പ്പെടുത്തുകയാണ്. സാധാരണ കാലങ്ങളില്‍ 1278 റിയാല്‍ അടിസ്ഥാന വിലയുള്ള ടിക്കറ്റിന് അപെക്സ് നിരക്ക് പ്രകാരം 1222 റിയാല്‍ മതി. തിരക്കുള്ള സീസണില്‍ ഇത് 1444 റിയാലിന് പകരം 1389 റിയാലായിരിക്കും. മടക്ക ടിക്കറ്റിന് സാധാരണ കാലങ്ങളില്‍ 2444ഉം തിരക്കുള്ള സീസണില്‍ 2667 റിയാലുമുള്ളത് അപെക്സ് നിരക്ക് പ്രകാരം യഥാക്രം 2333ഉം 2617ഉം റിയാലായിരിക്കും ഉണ്ടാവുക. യാത്രാദിവസത്തിന്റെ 21 ദിവസം മുമ്പ് ടിക്ക് വാങ്ങിയിരിക്കണമെന്നതാണ് അപെക്സ് നിരക്കിന്റെ നിബന്ധന. പിന്നീട് യാത്രാ ദിവസം മാറ്റുന്നതിന് 30 റിയാല്ചാര്ജ് നല്‍കേണ്ടിവരും.
ഇനി മുതല്‍ ലഗേജ് ഒന്നിന്റെ പരമാവധി തൂക്കം 32 കിലോ ആയിരിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications