യുഎഇ: അധ്യാപകനിയമനം സര്‍ക്കാരിന്
അബുദാബി: യുഎഇയിലെ എല്ലാ സ്വകാര്യസ്കൂളുകളിലും അധ്യാപകരെ നിയമിയ്ക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് എല്ലാ സ്കൂളുകളിലേയ്ക്കും അറിയിപ്പ് ഉടനെ അയയ്ക്കും.
ഇനി മുതല്‍ അധ്യാപകരുടെ ഒഴിവിലേക്ക് പരസ്യം നല്കുന്നതിന് മുമ്പ് സ്കൂള്‍ അധികൃതര്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണം. സ്വകാര്യവിദ്യാഭ്യാസവകുപ്പിന്റെ മേല്‍വിലാസത്തിലായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിയ്ക്കേണ്ടത്.
ഇന്റര്‍വ്യൂവിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്ട് ലിസ്റ് വകുപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ സോണിലേക്ക് അയച്ചുകൊടുക്കും. തുടര്‍ന്നായിരിക്കും നിയമനം. വിദേശത്തുനിന്നുള്ള നിയമനം തടയുകയും അധ്യാപനത്തില്‍ നിലവാരം കൊണ്ടുവരികയുമാണ് ഇതിന്റെ ലക്ഷ്യം.












Click it and Unblock the Notifications