ലോക മലയാളി കൗണ്‍സില്‍ സമ്മേളനം ബഹ്റിനില്‍
ന്യൂയോര്‍ക്ക്: ലോക മലയാളി കൗണ്‍സിലിന്റെ നാലാമത്ത ആഗോള സമ്മേളനം ആഗസ്ത് 18 മുതല്‍ 21 വരെ ബഹ്റിനില്‍ നടക്കും.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൂടുതല്‍ സമയവും അന്യരാജ്യത്ത് കഴിയേണ്ടിവരികയും അന്യരാജ്യത്ത് ജനിച്ചുവളരുകയും ചെയ്ത മലയാളികളെ തങ്ങളുടെ സമ്പന്ന സംസ്കാരവും പാരമ്പര്യവും സജീവമായി സൂക്ഷിക്കാന്‍ പഠിപ്പിക്കുന്ന ഭാവിപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും.
കൗണ്‍സിലിന്റെ അമേരിക്കന്‍ ചാപ്റ്ററിന്റെ യോഗത്തില്‍ വച്ച് കൗണ്‍സിലിന് ആദ്യം അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് രജിസ്ട്രേഷന്‍ പ്രചാരണത്തിന് ഇന്ത്യന്‍ അംബാസിഡര്‍ (പീപ്പിള്‍ ഒഫ് ഇന്ത്യന്‍ ഒറിജിന്‍) ബി. കെ. അിഹോത്രി തുടക്കം കുറിച്ചു. ഇന്‍ഗ്ള്‍വുഡിലാണ് യോഗം നടന്നത്. മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അിഹോത്രി പറഞ്ഞു.
പുതിയ തലമുറയെ ഭാരതീയ മൂല്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിലൂടെ തങ്ങളുടെ സമ്പന്ന സംസ്കാരവും പാരമ്പര്യവും സജീവമായി കാത്തുസൂക്ഷിക്കുന്നതിന് ലോകമലയാളി കൗണ്‍സില്‍ സഹായിക്കുന്നുണ്ടെന്ന് അിഹോത്രി പറഞ്ഞു.












Click it and Unblock the Notifications