കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി: വിദേശ ഇന്ത്യക്കാര്‍ക്ക് താത്പര്യം

  • By Staff
Google Oneindia Malayalam News

ദുബായ്: കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ പ്രൊമോട്ടര്‍മാരായി ചേര്‍ന്നു.

ബഹ്റിനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ചില വിദേശ ഇന്ത്യക്കാരാണ് പദ്ധതിയില്‍ പ്രൊമോട്ടര്‍മാരായി ചേര്‍ന്നത്. ബഹ്റിനിലെ വിദേശഇന്ത്യക്കാരും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് കരുതുന്നത്.

ചങ്ങനാശേരി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ അധികൃതരാണ് ഗുദൈബിയയിലെ താജ് പാലസ് ഹോട്ടലില്‍ നടന്ന സെമിനാറില്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. ആശുപത്രി ചെയര്‍മാന്‍ ഡോ. സി. ജെ. മാത്യൂസാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

ദുബായിലെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാരായ വിനെയാര്‍ഡ് ഹോള്‍ഡിംഗ്സ് ആണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 300 കിടക്കകളുള്ള ആശുപത്രിയുടെ മൂന്ന് ഘട്ടത്തിലായുള്ള വിപുലീകരണം നടന്നുവരികയാണ്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. ഒരു ദന്തല്‍ കോളജും നഴ്സിംഗ് കോളജും നഴ്സിംഗ് സ്കൂളും ആശുപത്രിയോടൊപ്പം സ്ഥാപിക്കും.

ഗള്‍ഫില്‍ നിന്നുള്ള രോഗികള്‍ക്ക് വേണ്ട സേവനങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കും. ഗള്‍ഫിലെ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വൈദ്യ ഗവേഷണ പദ്ധതികളും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഡോ. മാത്യു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X