കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിക്ക് ബഹിറിനില്‍ മര്‍ദനമേറ്റു

  • By Staff
Google Oneindia Malayalam News

മനാമ: മലയാളിയായ കാല്‍നടക്കാരനെ റോഡില്‍ വച്ച് മര്‍ദിച്ച മൂന്ന് ബഹ്റിനി യുവാക്കളെ പൊലീസ് തിരയുന്നു.

മനാമയിലെ അമേരിക്കന്‍ മിഷന്‍ ആശുപത്രിക്ക് സമീപമുള്ള ട്രാഫിക് സിഗ്നലില്‍ വച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന പി. ഇ. മുഹമ്മദിനാണ് (35) മര്‍ദനമേറ്റത്.

പതുക്കെ വരികയായിരുന്ന ഒരു കാര്‍ പെട്ടെന്ന് വേഗത കൂട്ടിയപ്പോള്‍ ഇബ്രാഹിമിന്റെ ദേഹത്തിടിക്കുമെന്ന് വന്നു. രക്ഷപ്പെടാനായി അയാള്‍ക്ക് ചാടിമാറേണ്ടിവന്നു. തുടര്‍ന്ന് ഇബ്രാഹിമും കാറില്‍ നിന്നിറങ്ങിയ മൂന്ന് പേരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് യുവാക്കള്‍ ഇബ്രാഹിമിനെ ആക്രമിച്ചത്.

തന്റെ തലക്കും മുഖത്തും കാലിനും പരിക്കേറ്റതായി ഇബ്രാഹിം പറഞ്ഞു. സാല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ഇയാള്‍ ചികിത്സ തേടി.

കാറിന്റെ നമ്പര്‍ പൊലീസിന് നല്‍കിയെങ്കിലും ആ കാര്‍ ഒരു ഫിലിപ്പിനോയുടേതാണെന്നാണ് പൊലീസ് പറഞ്ഞത്.

മലപ്പുറം സ്വദേശിയായ ഇബ്രാഹിം ഒരു റിയല്‍ എസ്റേറ്റ് ഏഞ്ചന്റാണ്. ഇബ്രാഹിം ബഹ്റിനിലെത്തിയിട്ട് ഒന്നര വര്‍ഷമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X