പ്രവാസി മലയാളികള്‍ക്ക് നിയമസെല്‍

കൊച്ചി: പ്രവാസി മലയാളികള്‍ക്ക് നിയമസഹായം നല്കാന്‍ പ്രവാസിവകുപ്പ് ഒരു നിയമസെല്‍ രൂപീകരിച്ചു. പ്രവാസിമലയാളികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളിലും അവരുടെ കുടുംബങ്ങള്‍ നാട്ടിലും അനുഭവിയ്ക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.

നോര്‍ക്ക വകുപ്പിന്റെ കീഴില്‍ റൂട്ട്സും നിയമസമീക്ഷയും സംയുക്തമായാണ് സെല്‍ രൂപീകരിച്ചത്. പ്രവാസി മലയാളികള്‍ക്ക് നിയമോപദേശം നല്കുക, കേസുകളെ എങ്ങിനെ നേരിടണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുക, ആവശ്യമെങ്കില്‍ കേസുകള്‍ വാദിക്കുക, സാമ്പത്തികപിന്നോക്കാവസ്ഥകാരണം നിയമസഹായം തേടാന്‍ കഴിയാത്തവര്‍ക്ക് അത് ഉറപ്പാക്കുക എന്നിവയാണ് നിയമസെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍.

എറണാകുളത്തായിരിക്കും ഹെഡാഫീസ്. ക്രിമിനല്‍, സിവില്‍, നികുതി, കുടുംബനിയമം എന്നിവയില്‍ നിയമോപദേശം നല്കാന്‍ അതാത് വിഷയങ്ങളില്‍ പരിജ്ഞാനമുള്ള നിയമോപദേശകര്‍ ഉണ്ടാകും. സെല്ലിന്റെ സഹായം ആവശ്യമുള്ളവര്‍ റൂട്ട്സ്മായോ നോര്‍ക്ക ഓഫീസുമായോ ബന്ധപ്പെടണം.

നിയമസഹായം വേണ്ടവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ വിളിയ്ക്കണം:91-0484-2390210, 91-0471-2236162

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+