എന്‍ആര്‍ഐ നിക്ഷേപത്തിന് നികുതി
ദില്ലി: വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്മേലുള്ള പലിശയ്ക്ക് നികുതി ഈടാക്കാന്‍ പി. ചിദംബരം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു.
വിദേശ ഇന്ത്യക്കാര്‍ വിദേശകറന്‍സിയില്‍ നടത്തുന്ന നിക്ഷേപത്തിനാണ് നികുതി ഈടാക്കുക. ഈ വരുന്ന സപ്തംബര്‍ മുതല്‍ ഈ തീരുമാനം നടപ്പിലാക്കും.
വിദേശ ഇന്ത്യക്കാര്‍ക്ക് നല്കിയ നികുതിയിളവ് എന്ന ആനുകൂല്യം അതിന്റെ ദൗത്യം നിര്‍വഹിച്ചുകഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. ഇത് പ്രകാരം വിദേശഇന്ത്യക്കാരുടെ നിക്ഷേപത്തിന്മേലുള്ള പലിശയ്ക്കും ബാങ്ക് ഒരു വിദേശ ഇന്ത്യക്കാരന് നിക്ഷേപത്തിന്മേല്‍ നല്കുന്ന പലിശയ്ക്കും നികുതി ഈടാക്കും.












Click it and Unblock the Notifications