മലയാളി കൗണ്‍സില്‍ സമ്മേളനം ബഹ്റിനില്‍
തിരുവനന്തപുരം: ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനം ആഗസ്ത് 18 മുതല്‍ 21 വരെ ബഹ്റിനില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്.
25 രാജ്യങ്ങളില്‍ ലോക മലയാളി കൗണ്‍സില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി എബ്രഹാം ജോണ്‍, ബഹ്റിന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റസാഖ് മുഷിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications