സൗദിയില്‍ വിദേശികള്‍ക്ക് പീഡനം
ലണ്ടന്‍: സൗദി അറേബ്യയില്‍ വിദേശത്തൊഴിലാളികള്‍ പീഡിപ്പിയ്ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ചും ഏതെങ്കിലും കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് പലതരം പീഢനങ്ങളും കോടതി വിചാരണകളും നേരിടേണ്ടിവരുന്നതായി പറയുന്നു. ചി സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധത്തിന് വിധേയമായി കുറ്റസമ്മതം നടത്തേണ്ടതായും വരുന്നു.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശസംഘടന നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദിയുടെ നീതിന്യായ വ്യവസ്ഥയിലെ വിവേചനത്തെ ശക്തമായി വിമര്‍ശിയ്ക്കുന്നതാണ് 135 പേജുള്ള ഈ റിപ്പോര്‍ട്ട്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ ഇവിടെ ക്രൂരമായ പീഢനങ്ങള്‍ ഏല്ക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്തൊഴിലാളികള്‍ പലരും അനുഭവിയ്ക്കേണ്ടിവരുന്ന ചൂഷണാത്മകമായ തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്ക് നീതിയെത്തിയ്ക്കുന്നതില്‍ പലപ്പോഴും സൗദിയിലെ നീതിന്യായവ്യവസ്ഥ പരാജയപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
വിദേശികളായ സ്ത്രീതൊഴിലാളികള്‍ പലപ്പോഴും ഇവിടെ അരക്ഷിതമായ സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യേണ്ടിവരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ആകെ 88 ലക്ഷം വിദേശത്തൊഴിലാളികളാണ് സൗദിയില്‍ ഉള്ളത്. സൗദി സ്വദേശികള്‍ ഇവിടെ 1.7 കോടിയോളം വരും. ശരാശരി രണ്ട് സൗദി പൗരന് ഒരു വിദേശത്തൊഴിലാളി എന്നതാണ് ഇവിടുത്തെ അനുപാതം.
പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ 15 ലക്ഷത്തോളം വീതം വരും. ഈജിപ്ത്, സുഡാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത്ലക്ഷം വീതം. ഇന്തോനേഷ്യയില്‍ നിന്ന് ഏകദേശം അഞ്ച് ലക്ഷം തൊഴിലാളികള്‍. ശ്രീലങ്കയില്‍ നിന്നും 3.5 ലക്ഷം വരും. ശ്രീലങ്കയില്‍ നിന്നുള്ളവരില്‍ അധികവും സ്ത്രീ തൊഴിലാളികളാണ്.












Click it and Unblock the Notifications