Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: തൊഴില്‍വിസ നിയന്ത്രണങ്ങള്‍ താല്ക്കാലികമായി നീക്കി

ജിദ്ദ: സൗദി അറേബ്യ തൊഴില്‍ വിസ നിയന്ത്രണങ്ങളില്‍ താല്കാലിക ഇളവ് അനുവദിച്ചു. തൊഴില്‍ മന്ത്രാലയം ഇത് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് ഇത് വലിയ അനുഗ്രഹമായിരിയ്ക്കുകയാണ്. അടുത്ത ആറ് മാസത്തേയ്ക്കാണ് ഈ ഇളവ് അനുവദിച്ചിരിയ്ക്കുന്നത്.

വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം നിര്‍ത്തിവെച്ചുകൊണ്ടുള്ള തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കുന്നതാണ് താല്കാലികമായി നിറുത്തിയിരിയ്ക്കുന്നത്. തൊഴില്‍മന്ത്രി ഡോ. ഗാസല്‍ ഖുസയ്യിബിയാണ് ഈ ഉത്തരവിറക്കിയത്.

പുതിയ തീരുമാനം അനുസരിച്ച് അടുത്ത് ഒരു അറിയിപ്പുണ്ടാവുന്നതുവരെ ചെറുകിട സ്ഥാപനങ്ങള്‍ക്കും വിസ നല്‍കാം. നേരത്തേ ഉള്ള ഉത്തരവനുസരിച്ച് ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു.

10ല്‍ കുറവ് എണ്ണം തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് പുതുതായി വിസ നല്‍കുന്നതും ബിരുദധാരികളോ സാങ്കേതിക വിദഗ്ദരോ അല്ലാത്തവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുന്നതും നിര്‍ത്തലാക്കിക്കൊണ്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.

സൗദികള്‍ക്കായി നീക്കിവെച്ചിട്ടുള്ളതല്ലാത്ത ഏതു തൊഴിലിലേക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇനി ഇക്കാമ (റസിഡന്‍സ് പെര്‍മിറ്റ്) മാറ്റാം. സൗദിവല്‍ക്കരണം ത്വരിതപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള കര്‍ശന നടപടികള്‍ അടുത്ത ആറു മാസം കഴിഞ്ഞു നടപ്പാക്കിയാല്‍ മതിയെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. എന്നാല്‍ മുന്‍ തീരുമാനം തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് ദോഷകരമാണെന്നു നിരവധി ചെറുകിട സംരംഭകര്‍ അധികൃതരെ ധരിപ്പിച്ചിരുന്നു. ഇവര്‍ക്കുകൂടി ഗുണകരമാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+