ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ 4500 പേര്‍ക്ക് ഓണസദ്യ നല്‍കി
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഗള്‍ഫിലെ ഏറ്റവും വലിയ ഓണാഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് 4500 പേര്‍ക്കാണ് അസോസിയേഷന്‍ ഓണസദ്യ നല്‍കിയത്.
ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ പന്തലിലായിരുന്നു ഓണസദ്യ. സ്കൂള്‍ വരാന്തയില്‍ തയ്യാറാക്കിയ പ്രത്യേക സ്റേജില്‍ നടന്ന കലാപരിപാടികളും നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ഓണപ്പൂക്കളമത്സരത്തില്‍ മാസ് വനിതാവിഭാഗം ഒന്നാംസ്ഥാനം നേടി. മാക് വനിതാവിഭാഗത്തിനായിരുന്നു രണ്ടാംസ്ഥാനം. ഇന്ത്യന്‍ എക്കോസ് മൂന്നാംസ്ഥാനത്തെത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷന്‍ സാഹിത്യവിഭാഗം ഓര്‍മയിലെ ഓണം എന്ന സെമിനാര്‍ സംഘടിപ്പിച്ചു. ഓണം സപ്ലിമെന്റ് ഇന്ത്യന്‍ എയര്‍ലൈന്‍സ് റീജ്യണല്‍ മാനേജര്‍ പങ്കജ് ശ്രീവാസ്തവയ്ക്ക് നല്‍കി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ യാഷ് സിന്‍ഹ പ്രകാശനം ചെയ്തു.
അസോസിയേഷന്‍ കായികവിഭാഗം സംഘടിപ്പിച്ച കായികമത്സരം ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കുട്ടികളും സ്ര്സീകളും അടക്കം നൂറുകണക്കിനാളുകള്‍ പങ്കാളികളായി. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ സമാപനപരിപാടി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ യാഷ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം അദ്ധ്യക്ഷനായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് റീജിയണല്‍ മാനേജര്‍ പങ്കജ് ശ്രീവാസ്തവ, കണ്‍ട്രി മാനേജര്‍ അലോക്സിങ്ങ്, എയറിന്ത്യയിലെ ശങ്കര്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആര്‍.ജി.കെ. നായര്‍, ഡോ. ചിത്രാ ഷംസുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജന. സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതവും ആക്ടിങ്ങ് ട്രഷറര്‍ എസ്.കെ. ദേവദാസ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications