Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വിസകളില്‍ ജോലിയും വേതനവും രേഖപ്പെടുത്തും

ദുബായ്: യു.എ.ഇ നല്‍കുന്ന തൊഴില്‍ വിസകളില്‍ തൊഴിലാളിയുടെ ജോലിയും വേതനവും രേഖപ്പെടുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഖസ്റജി വെളിപ്പെടുത്തി.

വിസയുടെ അടിക്കുറിപ്പായി തൊഴിലാളിയുടെ അവകാശങ്ങളെയും തൊഴില്‍ നിബന്ധനകളെയും കുറിച്ചുളള വിവരങ്ങളും ഉണ്ടാവും.

പല കമ്പനികളും തൊഴിലുടമകളും ജോലിയും വേതനവും സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇത് തടയുകയാണ് പുതിയ രീതികൊണ്ട് ഉദ്ദേശിയ്ക്കുന്നത്. വിസയില്‍ ഇവ രേഖപ്പെടുത്തുന്നതോടെ മന്ത്രാലയത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കാന്‍ കവിയാത്ത സ്ഥിതി വരും.

തൊഴില്‍കരാറുകള്‍ ഇലക്ട്രോണിക് സമ്പ്രദായത്തിലൂടെ നടപ്പാക്കുന്നതിനാല്‍ തൊഴിലുടമകള്‍ക്ക് കരാറുകളില്‍ കൃത്രിമം കാണിക്കാനാവില്ല. ഈ സമ്പ്രദായം നടപ്പിലാക്കിത്തുടങ്ങി. ആഭ്യന്തരമന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പുമായി ഏകോപിപ്പിച്ചുകൊണ്ടാവും പുതിയ വിസാമാറ്റങ്ങളും തൊഴില്‍ കരാര്‍ മാറ്റങ്ങളും വരുത്തുക.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടാനുള്ള നടപടികളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. വിദേശികളായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ തൊഴില്‍ നിയമത്തില്‍ കൊണ്ടുവരുന്നതിനോടൊപ്പം തന്നെയാണ് സര്‍ക്കാര്‍ ഈ നടപടിയും സ്വീകരിയ്ക്കുന്നത്. തദ്ദേശീകരണത്തിന്റെ ഭാഗമായി പല തസ്തികകളിലും നാട്ടുകാരെ നിയമിയ്ക്കണമെന്ന് ഉത്തരവുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+