ദുബായില്‍ സംസ്കാര യുടെ കലോത്സവം
ദുബായ്: ദുബായ് ആസ്ഥാനമായുള്ള സംസ്കാര കലാ-സാഹിത്യ- സാംസ്കാരിക മാധ്യമ രംഗത്തെ വിശിഷ്ട വ്യക്തികളെ അവാര്‍ഡ് നല്കി ആദരിക്കും.
സംഗീതം, നൃത്തം, അഭിനയം, മാജിക്, കാരിക്കേച്ചര്‍, ചിത്രകല, കാര്‍ട്ടൂണ്‍, ശില്‍പം എന്നിങ്ങനെ കലാവിഭാഗത്തിലും സാഹിത്യവിഭാഗത്തില്‍ കഥ, കവിത, നിരൂപണം, നാടകം, ബാലസാഹിത്യം എന്നിവയിലും മറ്റിനങ്ങളില്‍ വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കായികരംഗം എന്നീ വിഭാഗങ്ങളിലും അവാര്‍ഡ് നല്കുമെന്ന് സംസ്കാരയുടെ സംഘാടകന്‍ വര്‍ക്കല ശിവശങ്കരനും ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.നജീദും പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം ഡിസംബര്‍ 29, 30, 31, ജനവരി ഒന്ന് ദിവസങ്ങളില്‍ ദുബായില്‍ നടക്കുന്ന കേരളോത്സവത്തിന്റെ സമാപന ദിവസം അവാര്‍ഡുകള്‍ വിതരണം ചെയ്യും. ശില്‍പവും പ്രശംസാപത്രവും പൊന്നാടയും കാഷും അടങ്ങുന്നതാണ് അവാര്‍ഡ്.












Click it and Unblock the Notifications