ഏഴ് മലയാളികളെ ആദരിക്കും
ന്യൂയോര്‍ക്ക്: സമൂഹത്തിന് വേറിട്ടുനില്‍ക്കുന്ന നേട്ടങ്ങളും സേവനങ്ങളും നല്‍കിയ ഏഴ് മലയാളികളെ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്റ് സിവിക് സെന്റര്‍ ആദരിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ പ്രമാതേഷ് റാത് അവാര്‍ഡുകള്‍ സമ്മാനിക്കും. ജോര്‍ജ് മാട്ടമല്‍ (മുതിര്‍ന്ന പോളിമര്‍ ശാസ്ത്രജ്ഞനും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ റിവ്യൂ ശാസ്ത്രജ്ഞനും) തോമസ് കോശി (ഫ്രാമിഗം സ്റേറ്റ് കോളജിലെ ഗണിതശാസ്ത്രം പ്രൊഫസര്‍), സാംസണ്‍ പി. ജോസഫ് (ഒഹിയോ സ്റേറ്റ് യൂണിവേഴ്സിറ്റി ഫോര്‍ ഹെല്‍ത്ത് സയന്‍സസിലെ മോളിക്യുലാര്‍ ആന്റ് സെല്ലുലാര്‍ ബയോളജി ആന്റ് മെഡിസിന്‍ പ്രൊഫസര്‍), നരേന്ദ്രകുമാര്‍ (അസോസിയേഷന്‍ ഒഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ് ഫോര്‍ കമ്യൂണിറ്റി സര്‍വീസ് മുന്‍ പ്രസിഡന്റ്), ബീന മേനോന്‍ (നര്‍ത്തകിയും ന്യൂ ജേഴ്സി കലാശ്രീ സ്കൂള്‍ ഒഫ് ആര്‍ട്സ് ഡയറക്ടര്‍), രേഖ എസ്. പിള്ള (ഒക റിഡ്ജ് നാഷണല്‍ ലബോട്ടറി ഫോര്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി റിസര്‍ച്ച് സയന്റിസ്റ്), ദിലീപ് ആര്‍. വെല്ലോടി (സതര്‍ലാന്റ് ഗ്ലോബല്‍ സര്‍വീസസ് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഫൗണ്ടറും ചെയര്‍മാനും സിഇഒയും).
ന്യൂ റോഷെലില്‍ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന ദിനപത്രത്തിനുള്ള അവാര്‍ഡ് മലയാളം പത്രം എക്സിക്യൂട്ടിവ് എഡിറ്റര്‍ ജേക്കബ് റോയി സ്വീകരിക്കും.












Click it and Unblock the Notifications