കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മലയാളി സംഘടന
അബുദാബി: കേരളത്തിന്റെ കാരുണ്യ-സാമൂഹ്യവികസനപ്രവര്ത്തനങ്ങള്ക്ക് വിദേശ മലയാളിസംഘടന രംഗത്ത്.
വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ കേരള ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവികസനത്തിനും എയ്ഡ്സ് ബാധിച്ച കുട്ടികളുടെ ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരത്തിനടടത്തുള്ള വെങ്ങന്നൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന ആരംഭിച്ചതായി സസംഘടനയുടെ അബുദാബി സെക്രട്ടറി കെ. വി പ്രകാശ് അറിയിച്ചു. നോര്‍ക്കയുടെ എന്റെ ഗ്രാമം, എന്റെ സ്വപ്നം പദ്ധതിയാണ് സംഘടനക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മികച്ച വിദ്യാഭ്യാസം, നാളത്തെ മികച്ച പൗരന്മാര് എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം. സംഘടനയുടെ മദേഴ്സ് കെയര്‍ എന്ന പദ്ധതിപ്രകാരം സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതരായ 100 കുട്ടികളില്‍ 68 പേര്‍ക്ക് എല്ലാമാസവും 1000 രൂപ ഗ്രാന്റു നല്‍കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഗര,ഗ്രാമപഞ്ചായത്തുകളിലും എയ്ഡ്സിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് ബ്ലഡ്ബാങ്കുകള്‍ തുറക്കുക, ടോയ്ലറ്റുകള് നിര്‍മിക്കുക, ആംബുലന്‍സുകള്‍ വാങ്ങുക എന്നിവയും സംഘടനയുടെ അജന്ഡയിലുള്പ്പെടുന്നു.
സംഘടനയുടെ ആദ്യഗ്ലോബല്‍ കേരളാ മീറ്റ് 2005 ബ്രുെവരിയില് ദോഹയില്‍ നടക്കും.
ദുബായിയുടെ വികസനത്തിനും ജനഹിതപരിപാടികള്ക്കും മുഖ്യമായ സംഭാവനകള്‍ നല്കിയ ഷെയ്ഖ് സയീദിന്റെ നിര്യാണത്തില്‍ ദുബായിലെ ഒട്ടേറെ ഇന്ത്യാക്കാര്‍ അനുശോചനം രേഖപ്പെടുത്തി. ദുബായിലെ ഇന്ത്യാക്കാരോടും പ്രത്യേകിച്ച് കേരളീയരോട് അങ്ങേയറ്റം കാരുണ്യം കാണിച്ച വ്യക്തിയായിരുന്നു ഷെയ്ഖ് സയീദെന്ന് ദുബായിവ് ക്ലിനിക് നടത്തുന്ന ആസാദ് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications