മലയാളി യുവാവിന് കാറിടിച്ചു പരിക്ക്
ബഹനിന്‍: കണ്ണൂര്‍ വടകര സ്വദേശിയായ യുവാവിന് ബഹറിനിലെ മനാമയില്‍ അറബികള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് പരിക്കേറ്റു. കാറിലുണ്ടായിരുന്നവര്‍ യുവാവിനെ മര്‍ദിച്ചതായും പരാതിയുണ്ട്.
മനാമയിലെ സില്‍വര്‍ ഡെസ്രസ് എന്ന വസ്ത്രനിര്‍മാണ ശാലയില്‍ തയ്യല്‍കാരനായി ജോലി ചെയ്യുന്ന അവിക്കല്‍ ഫൈസലിനെയാണ് റോഡു കുറുകെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിടിച്ചത്. കാറിടിച്ചിട്ടു സാരമായി പരിക്കൊന്നും ഏറ്റില്ലെങ്കിലും കാറിലെ അറബികള്‍ ഫൈസലിനെ ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ബഹറിന്‍കാരാണ് കാറിലുണ്ടായിരുന്നതെന്ന് ഫൈസല്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഫൈസല്‍ മനാമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications