കടബാധ്യത മൂലം മലയാളി ആത്മഹത്യ ചെയ്തു
ബഹറിന്‍: കാലില്‍ കോണ്‍ക്രീറ്റ് കട്ട കെട്ടി കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തൃശൂരിലെ കുന്നംകുളം സ്വദേശി രവീന്ദ്രന്‍ കടം മൂലം ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ചയായി അപ്രത്യക്ഷനായിരുന്ന രവീന്ദ്രന്റെ ശരീരം കടലിലൊഴുകി നടക്കുന്നത് കോസ്റുഗാര്‍ഡുകളാണ് കണ്ടെത്തിയത്.
മൂത്ത മകളുടെ രക്താര്‍ബുദ ചികിത്സയ്ക്കായി വലിയൊരു തുക മുടക്കേണ്ടി വന്നിരുന്ന രവീന്ദ്രന് കടബാധ്യതകളേറെയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സ്വകാര്യപ്രശ്നങ്ങള്‍ കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മൃതദേഹം ബഹറിനില്‍ തന്നെ സംസ്കരിക്കണമെന്നും ഇയാള്‍ ആത്മഹത്യകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.
കഴിഞ്ഞ 24 വര്‍ഷമായി അല്‍ സഹാറയെന്ന കമ്പനിയില്‍ ആശാരിയായി ജോലി ചെയ്യുകയായിരുന്നു രവീന്ദ്രന്‍.
ഭാര്യയും മൂന്നുമക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ഇയാള്‍.












Click it and Unblock the Notifications