മനാമയില്‍ മലയാളിയെ തൊഴിലുടമ കെട്ടിയിട്ടു
മനാമ: ക്ഷീണിതനായതിനാല്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച മലയാളിയായ തൊഴിലാളിയെ തൊഴിലുടമ മണിക്കൂറുകളോളം കസേരയില്‍ കെട്ടിയിട്ടു.
തിരുവനന്തപുരം സ്വദേശിയായ ജെ. ശശാങ്കനാണ് മനാമയില്‍ ഈ ദുരനുഭവം ഉണ്ടായത്. മദ്യപാനത്തെ തുടര്‍ന്ന് തീര്‍ത്തും ക്ഷീണിതനായ ശശാങ്കന് രണ്ട് ദിവസം ജോലിക്ക് പോയിരുന്നില്ല. ബഹ്റിന്കാരനായ തൊഴിലുടമ ലേബര്‍ ക്യാമ്പിലെത്തി ശശാങ്കനോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടു. താന്‍ ക്ഷീണിതനാണെന്നും ജോലിക്ക് പോകാനാവില്ലെന്നും ശശാങ്കന് പറഞ്ഞതിനെ തുടര്‍ന്ന് തൊഴിലുടമ ഇന്ത്യക്കാരനായ വാച്ച്മാന് ശശാങ്കനെ കസേരയില്‍ കെട്ടിയിടാന്‍ നിര്‍ദേശം നല്കി.
മൂന്ന് മണിക്കൂറോളം കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്ന ശശാങ്കനെ മൈഗ്രന്റ് വര്‍ക്കേഴ്സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകരെത്തിയാണ് രക്ഷിച്ചത്. തെളിവിനായി കെട്ടിയിട്ട നിലയിലുള്ള ശശാങ്കന്റെ ഫോട്ടോയെടുത്തതിന് ശേഷം അയാളുടെ സുരക്ഷ കണക്കിലെടുത്ത് പൊലീസ് സ്റേഷനിലെത്തിച്ചു. അടുത്ത ദിവസം ശശാങ്കന്റെ സ്പോണ്സറെത്തി അയാളെ പൊലീസ് സ്റേഷനില്‍ നിന്ന് പുറത്തിറക്കുകയും കേരളത്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
തൊഴിലാളികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് തൊഴില്‍ മന്ത്രാലയം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മൈഗ്രന്റ് വര്‍ക്കേഴ്സ് ഗ്രൂപ്പ് വക്താവ് പറഞ്ഞു.
അതേ സമയം ശശാങ്കന് അമിതമായി മദ്യപിച്ചിരുന്നുവെന്നും നിയന്ത്രണം വിട്ട് അയാള്‍ ലേബര്‍ ക്യാമ്പിന് ചുറ്റുമായി നനായി നടക്കുകയായിരുന്നുവെന്നും ഈ സ്ഥിതിയിലാണ് അയാളുടെ സുരക്ഷ കണക്കിലെടുത്ത് കെട്ടിയിട്ടതെന്നുമാണ് തൊഴിലുടമ പറയുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications