മോഷണം: ഇന്ത്യാക്കാര്‍ക്ക് തടവുശിക്ഷ
ദുബായ്: 10 കോടി റിയാല്‍ മോഷ്ടിച്ചതിന് നാല് ഇന്ത്യാക്കാര്‍ക്ക് ദുബായിലെ ഒരു കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ദുബായ് വിമാനത്താവളത്തില്‍ ഒരു വിമാനക്കമ്പനിയുടെ സുരക്ഷാവിഭാഗവുമായി ബന്ധപ്പെട്ട കമ്പനിയിലാണ് ഡെപ്യൂട്ടി ഡയറക്ടറായ സ്ത്രീയുള്‍പ്പെടെ നാലു ഇന്ത്യാക്കാരും ജോലിചെയ്തിരുന്നത്. ഇവര്‍ 92.5 ലക്ഷം സൗദി റിയാല്‍ മോഷ്ടിച്ചുവെന്നതാണ് കുറ്റം.
തടവിനു പുറമെ മോഷ്ടിച്ച പണം തിരികെ കൊടുക്കാനും പിഴയായി 93,79,500 റിയാല്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ നാലുപേരെ കൂടാതെ സംഭവവുമായി ബന്ധമുള്ള മറ്റു രണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് രണ്ടുമാസത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്
സംഭവവുമായി ബന്ധപ്പെട്ട് ഒരു സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിലുള്‍പ്പെട്ടവരുടെ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications