കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതബാധിതര്‍ക്കു സഹായവുമായി സൂര്യ

  • By Staff
Google Oneindia Malayalam News

ബഹറിന്‍: സാമൂഹ്യ സാംസ്കാരിക സംഘടനയായ സൂര്യ ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലുമായി ചേര്‍ന്ന് സുനാമി ദുരിതബാധിതര്‍ക്കായി ഫണ്ട് രൂപീകരിക്കുന്നു. ബഹറിനിലെ ഏഷ്യാനെറ്റ് ദുരിതാശ്വാസ ഫണ്ടിലേക്ക് സൂര്യ 25,000 രൂപ സംഭാവന ചെയ്തു. സൗദിയിലെ ഏഷ്യാനെറ്റ് ഫണ്ടിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്.

ദുരന്തം ഏറെ നാശം വിതച്ച കുളച്ചല്‍, കന്യാകുമാരി തുടങ്ങിയവിടങ്ങളിലുള്ളവര്‍ക്കായാണ് സംഭാവന നല്‍കിയതെന്ന് സൂര്യ കമ്യൂണിറ്റി സര്‍വീസ് സെക്രട്ടറി കെ.ആര്‍ നായര്‍ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മദര്‍കെയര്‍ ഗ്രൂപ്പ് കുട്ടികള്‍ക്കായി 140 ജോഡി വസ്ത്രങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.

ദുരിതബാധിതര്‍ക്കായി വസ്ത്രങ്ങളും മറ്റുസാധനങ്ങളുമെത്തിക്കാന്‍ ഏഷ്യാനെറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്.

സഹായങ്ങളെത്തിക്കാനാഗ്രഹിക്കുന്നവര്‍ ടി.എസ്.എസ് പണിക്കര്‍, ഫോണ്‍ 39647123, കെ.പി പത്മനാഭന്‍-39876382, നായര്‍-39652009, ഹംസ കൊയിലാണ്ടി-39890849 എന്നിവരോടന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X