ശ്യാമളനും യൂസഫലിക്കും പ്രവാസി അവാര്‍ഡ്
ദില്ലി: മലയാളികളായ ഹോളിവുഡ് സംവിധായകന്‍ മനോജ്നൈറ്റ് ശ്യാമളനും (യുഎസ്) എ. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി(യുഎഇ)യും ഉള്‍പ്പെടെ 15 പേരെ പ്രവാസി ഭാരതീയ അവാര്‍ഡിന് തിരഞ്ഞെടുത്തു.
പ്രവാസി ഭാരതീയ സമ്മേളനത്തോട് അനുബന്ധിച്ച് വിദേശ ഇന്ത്യക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ് പ്രവാസി ഭാരതീയ അവാര്‍ഡ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 15 പേരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മുംബൈയില്‍ ജനവരി ഒമ്പതിന് പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം അവാര്‍ഡുകള്‍ സമ്മാനിക്കും.
സാങ്കേതിക വിദ്യാരംഗത്തെ നേട്ടങ്ങള്‍ക്ക് സാം പിത്രോഡ (യുഎസ്) ക്കും സാഹിത്യരംഗത്തെ നേട്ടങ്ങള്‍ക്ക് വിക്രം സേത്തിനും (യുകെ) എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിക്കും.
അവാര്‍ഡ് ലഭിച്ച മറ്റുള്ളവര്‍: എം. കെ. അരുണാചലം (ബിസിനസ്, ഹോങ്കോംഗ്), പ്രൊഫ. ജഗദീഷ് ഭഗവതി (സാമ്പത്തികശാസ്ത്രം, യുഎസ്), ആമിന കചാലിയ (പബ്ലിക് അഫയേഴ്സ്, ദക്ഷിണാഫ്രിക്ക), ഡോ. ജെ. കെ. ചന്ദ (പബ്ലിക് അഫയേഴ്സ്, ടാന്‍സാനിയ), അലോകരഞ്ജന്‍ദാസ് ഗുപ്ത (സാഹിത്യം, ജര്‍മനി), അഹമ്മദ് കത്രാഡ (പബ്ലിക് അഫയേഴ്സ്, ദക്ഷിണാഫ്രിക്ക), സുനില്‍ ഖില്‍നാനി (രാഷ്ട്രതന്ത്രം, യുഎസ്), ബസുദേവ് പാണ്ഡെ( പബ്ലിക് അഫയേഴ്സ്, ട്രിനാഡ് ആന്റ് ടൊബാഗോ), ഭിക്കു ചോട്ടാലാല്‍ പരേഖ് (രാഷ്ട്രതന്ത്രം, യുകെ), വിജയ്സിംഗ് (സ്പോര്‍ട്സ്, ഫിജി), ഡോ. സന്ത്സിംഗ് വീര്‍മണി (ഫിലിപ്പൈന്‍സ്, കൃഷിശാസ്ത്രം).












Click it and Unblock the Notifications