വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ പ്രതിഷേധം
അബുദാബി: എയര്‍ ഇന്ത്യയുടെ നിരുത്തരവാദിത്വത്തില്‍ പ്രതിഷേധിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിലെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു.
2005 ജനുവരി ഒന്‍പത് ഞായറാഴ്ച വിമാനം കരിപ്പൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ജനവരി 7ന് വെള്ളിയാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് ഒന്നു നാല്പതിനുള്ള വിമാനം റദ്ദാക്കിയ വിവരം അബുദാബി വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാര്‍ അറിയുന്നത്. വിമാനം റദ്ദാക്കിയതുകൊണ്ട് അബുദാബി നഗരത്തിന് പുറത്ത് മരുഭൂമിയിലുള്ള മഫ്റക് ഹോട്ടലിലാണ് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യാ അധികൃതര്‍ താമസ സൗകര്യം ഏര്‍പ്പാടാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം വിമാനം ഉണ്ടാവുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പു ലഭിക്കുകയും ചെയ്തു. പിന്നീട് പുറപ്പെടുന്ന സമയം ശനിയാഴ്ച രാവിലത്തേക്കും വീണ്ടും വൈകിട്ട് നാലു മണിയിലേക്കുമാക്കി.
ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന അമ്മയെ കാണാന്‍ പോകുന്ന കാഞ്ഞങ്ങാട് സ്വദേശി സാബു, വൃക്കരോഗിയായ മുഹമ്മദ്, വിസ കഴിഞ്ഞ രഞ്ജിത്ത്, അനുജന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ട നാരായണന് തുടങ്ങി ഒട്ടേറെ യാത്രക്കാര്‍ ഹോട്ടലില്‍ കുടുങ്ങി. ഞായറാഴ്ച വിമാനം കരിപ്പൂരിലെത്തിയപ്പോഴേക്കും സാബുവിന്റെ അമ്മ മരിക്കുകയും ചെയ്തു.
അബുദാബിയില്‍ ഹോട്ടലില്‍ താമസിച്ച യാത്രക്കാരോട് കുടിവെള്ളത്തിന് ഒരു കുപ്പിക്ക് 13 ദിര്‍ഹമാണ് (150 രൂപ) ഹോട്ടലധികൃതര്‍ ആവശ്യപ്പെട്ടത്. അനിശ്ചിതത്വം തുടര്‍ന്നപ്പോള്‍ യാത്രക്കാര്‍ സ്വന്തം കാശ് ചെലവാക്കി ടാക്സി പിടിച്ച് വിമാനത്താവളത്തിലേക്ക് തിരിച്ചുവന്നു. അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അധികാരികള്‍ക്കും എയര്‍ഇന്ത്യാ അധികൃതര്‍ക്കും യാത്രക്കാര്‍ പരാതി എഴുതി നല്കി.
ഒടുവില്‍ ശനിയാഴ്ച യുഎഇ സമയം രാത്രി ഒന്‍പതിനാണ് എ-1970 എന്ന എയര്‍ ഇന്ത്യാ വിമാനം അബുദാബിയില്‍നിന്ന് യാത്രക്കാരെയും കൊണ്ട് പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30ന് കരിപ്പൂരില്‍ ഇറങ്ങിയ ഉടനെ യാത്രക്കാരെല്ലാവരും പ്രതിഷേധവുമായി എഴുന്നേറ്റു. വിമാനത്തില്‍നിന്ന് പുറത്തുകടക്കാതെ അവര്‍ മുദ്രാവാക്യം വിളി തുടങ്ങി.
ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പോലീസ് അധികാരികളും വന്ന് പരാതി എഴുതി വാങ്ങുകയും സമാശ്വസിപ്പിക്കുകയും ചെയ്തതിനുശേഷമാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
എയര്‍ഇന്ത്യയുടെ നിരുത്തരവാദപരമായ സമീപനം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച മുമ്പ് അബുദാബി വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യാ വിമാനം പറന്നുയര്‍ന്ന് 10 മിനിറ്റ് കഴിഞ്ഞ ഉടനെ തിരിച്ചിറക്കിയിരുന്നു. ക്യാപ്റ്റന്റെ ജോലി സമയം കഴിഞ്ഞതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications