ബഹറിന്‍ മാരത്തോണ്‍ മത്സരത്തിന് മലയാളി
ബഹറിന്‍: ബഹറിനില്‍ 2005 ജനുവരി 14നു നടക്കുന്ന ഹാഫ് മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുക്കുമ്പോള്‍ മലയാളിയായ കെവിഡി ജയന്‍ പുതിയൊരു നാഴികക്കല്ലു മറികടക്കും. 19-ാം തവണ മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നുവെന്ന നാഴികക്കല്ല്.
52കാരനായ ഇദ്ദേഹം ഒരു പ്രൊഫഷണല്‍ ഓട്ടക്കാരനല്ല.എന്നാല്‍ 1986ല്‍ ജോലിക്കായി ബഹറിനിലെത്തിയ അദ്ദേഹം പിന്നീട് ഇവിടെ നടക്കുന്ന മാരേത്താണില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു. 21കിലോമീറ്ററാണ് ഇദ്ദേഹത്തിന്റെ ഇഷ്ടഇനം. ഇതിനായി ദിവസവും രണ്ടുമണിക്കൂര്‍ 20 കിലോമീറ്ററോടി ഇദ്ദേഹം പരിശീലനം നടത്താറുണ്ട്.
ബഹറിന്‍ ക്രോസ് ഐലന്റ് റേസിലും മൂന്നുതവണ ജയന്‍ പങ്കെടുത്തിട്ടുണ്ട്.
കേരളത്തിലായിരുന്നപ്പോള്‍ വോളിബോളായിരുന്നു ജയന്റെ ഇഷ്ടവിനോദം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുള്ള ഇദ്ദേഹം മിസ്റര്‍ ഇന്ത്യ ജൂനിയര്‍ മത്സരത്തിലും ചെറുപ്പത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബഹറിനിലെത്തുന്നതിനു മുന്‍പ് അബുദാബിയിലായിരുന്നു ജയന്‍.
ബഹറിന്‍ റോഡ് റണ്ണേഴ്സിില്‍ അംഗമായ ജയന്‍ നിരവധി കുട്ടികള്‍ക്ക് ബാഡ്മിന്റണ്‍, കരാട്ടെ, ബോഡി ബില്‍ഡിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.












Click it and Unblock the Notifications