Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്കറ്റില്‍ കലാമണ്ഡലം സെന്റര്‍

മസ്ക്കറ്റ്: കേരളകലാമണ്ഡലം സെന്റര്‍ മസ്ക്കറ്റിലാരംഭിക്കുന്നു. സെന്ററിന്റെ ഉദ്ഘാടനം 2005 ജനുവരി 13 വ്യാഴാഴ്ച വൈകീട്ട് ആറരയ്ക്ക് അല്‍ ഫലാജ് ഹോട്ടല്‍ ഹാളില്‍ ഇന്ത്യന്‍ അംബാസിഡര്‍ അശോക്കുമാര്‍ ആദ്രി നിര്‍വഹിക്കും. കിരണ്‍ ആശെര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ പൗരാണികകലാപരൂപങ്ങളുല്‍പ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

കേരളകലാമണ്ഡലം സെക്രട്ടറി ബാലചന്ദ്രന്‍ വടക്കേടത്ത്, എംഎല്‍എമാരായ ടി.വി ചന്ദ്രമോഹന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.പ്രധാനമായും ഗള്‍ഫിലെ മലയാളികളെ ലക്ഷ്യമിട്ടാണ് ഈ സംരംഭം ആരംഭിക്കുന്നതെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് അറിയിച്ചു. ഇന്ത്യയുടെ തന്നെ അഭിമാനമായ കലാമണ്ഡലത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സാധ്യതകള്‍ ലഭിക്കാനും ഈ സെന്റര്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞി.

മസ്കറ്റില്‍ കലാമണ്ഡലം സെന്റര്‍ ആരംഭിക്കുന്നതു സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരത്ഭൂഷണ്‍ ഒമാന്‍ സന്‍ര്‍ശിച്ചിരുന്നു. ഇവിടെ കലാമണ്ഡലം സെന്റക് ആരംഭിക്കുവാനുള്ള സൗകര്യങ്ങളുണ്ടെന്ന ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെന്റര്‍ ആരംഭിക്കുന്നത്.

കലാമണ്ഡലത്തിന്റെ വിദേശത്തുള്ള രണ്ടാമതു സെന്ററാണ് മസ്കറ്റിലാരംഭിക്കുന്നത്. ആദ്യത്തെ സെന്റര്‍ ദുബായിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+