സുനാമി: 20 അനാഥ കുട്ടികളെ മലയാളി വ്യവസായി ദത്തെടുക്കും
മനാമ: സുനാമി ദുരന്തത്തില്‍ അനാഥരായ 20 കുട്ടികളെ ദത്തെടുക്കാന്‍ ബഹ്റിനിലെ മലയാളി വ്യവസായിയായ രവി പിള്ള സന്നദ്ധത പ്രകടിപ്പിച്ചു.
ബഹ്റിനിലെ അല്‍ ഹജ്രി ഗ്ലോബല്‍ എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ രവി പിള്ള ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കും കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 10 കുട്ടികളെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 10 കുട്ടികളെയും ദത്തെടുക്കാനാണ് രവി പിള്ള സന്നദ്ധത അറിയിച്ചത്.
പ്രത്യേക മന്ദിരത്തിലായിരിക്കും കുട്ടികളെ വളര്‍ത്തുന്നത്. കുട്ടികളെ 21 വയസ് വരെ സംരക്ഷിക്കും. ഭക്ഷണം, താമസം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങിയവ നല്‍കും. പെണ്‍കുട്ടികളുടെ വിവാഹച്ചെലവും വഹിക്കും.












Click it and Unblock the Notifications