Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി

ബഹറിന്‍: ബഹറിനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി തൊടുവില്‍ നൗഷാദിന്റെ ഭാര്യയെ നൗഷാദിന്റെ സഹോദരന്‍ വെട്ടി കൊലപ്പെട്ടുത്തി.

കണ്ണൂര്‍ വടകരയിലാണ് സംഭവം നടന്നത്. നൗഷാദിന്റെ ഭാര്യ ഫൗസിയയുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് നൗഷാദിന്റെ സഹോദരന്‍ മുനീര്‍ അരിവാള്‍ കൊണ്ട് ഫൗസിയയുടെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തിയത്. ഇയാള്‍ മാനസികരോഗിയാമെന്നു പറയുന്നു.

രണ്ടുവര്‍ഷം മുന്‍പ് ബഹറിനില്‍ ജോലി ചെയ്തിരുന്ന മുനീറിന് തലച്ചോറിനെ ബാധിച്ച രോഗത്തെ തുടര്‍ന്ന ബഹറ്നിലെ സാല്‍മാനിയ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് മാനസികരോഗലക്ഷണങ്ങള്‍ കാട്ടിയ ഇയാളെ നൗഷാദ് കേരളത്തില്‍ തിരിച്ചു കൊണ്ടാക്കുകയായിരുന്നു. രണ്ടു വര്‍ഷമായി മാനസികരോഗാശുപത്രിയില്‍ ചികിത്സയിലായിരുന്നു മുനീര്‍. ഇയാളെ വടകര പൊലീസ് കസ്റഡിയിലെടുത്തു.കൊല്ലപ്പെട്ട ഫൗസിയയ്ക്കും നൗഷാദിനും രണ്ടുകുട്ടികളുണ്ട്.

സംഭവത്തെ തുടര്‍ന്ന് നൗഷാദ് നാട്ടിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+