Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനസര്‍വീസ് ആരംഭിക്കാമെന്ന് യുഎംഎ

ദുബായ്: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്ന് ദുബായിലെ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ എന്ന സംഘടന അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് സംഘടനകളുടെ കൂട്ടായ്മയായ യുഎംഎയുടെ കണ്‍വീനര്‍ നൗഷാദ് പുത്തലയാണ് ഇക്കാര്യം അറിയിച്ചത്. അധികച്ചാര്‍ജീടാക്കി എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും ഗള്‍ഫ് മലയാളികളെ വഞ്ചിക്കുകയാണെന്നും നൗഷാദ് കുറ്റപ്പെടുത്തി.

ഗള്‍ഫ് മലയാളികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നും ഈടാക്കുന്ന ചാര്‍ജ് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല. അവധി സമയങ്ങളിലും വിശേഷാവസരങ്ങളിലും വിമാനടിക്കറ്റ് ചാര്‍ജ് ഉയര്‍ത്തുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നത്. ഇത് നീതിയല്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്കിന്റെ ഇരട്ടിയാണ് ഗള്‍ഫ് മലയാളികളില്‍ നിന്നും ഈടാക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് സ്വകാര്യഎയര്‍ലൈന്‍സുകള്‍ക്ക് സര്‍വീസ് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളെ ഇതില്‍ നിന്നൊഴിവാക്കി.

അനുമതി നല്‍കുകയാണെങ്കില്‍ കുറഞ്ഞ ചെലവില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസാരംഭിക്കാന്‍ യുഎംഎ തയ്യാറാണെന്നും ഇത് ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ സഹായകരമാകുമെന്നും നൗഷാദ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+