കേരള അസോസിയേഷന്‍ ക്രിസ്തുമസാഘോഷിച്ചു
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ്-പുതവത്സരാഘോഷങ്ങള്‍ സീറ്റിലില്‍ നടന്നു. പ്രസിഡന്റ് പി.എം മാത്യു ചടങ്ങില്‍ സ്വാഗതമാശംസിച്ചു.റവ.ഫാദര്‍ റജി ഫിലിപ് ക്രിസ്തുമസ് സന്ദേശം നല്‍കി. സുനാമി ദുരന്തത്തില്‍ പെട്ടവരോടുള്ള ആദരസൂചകമായി ചടങ്ങില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു.
ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികളും നടന്നു. മാര്‍ത്തോമാ ചര്‍ച്ച് ക്വയര്‍ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങളും ജോജോ ചാലിശേരിയും സംഘവുമവതരിപ്പിച്ച കോമഡി ഷോയും സന്തോഷ് നായര്‍ സംവിധാനം ചെയ്ത കല്യാണരാമന്‍ സ്കിറ്റ് എന്നിവയും കലാപരിപാടികളിലുള്‍പ്പെടുന്നു.
അസോസിയേഷന്റെ പുതിയ പ്രസിഡന്റായി വില്‍സണ്‍ ഡേവിഡിനെയും സെക്രട്ടറിയായി സന്തോഷ് പിള്ളയെയും ചടങ്ങില്‍ തെരഞ്ഞെടുത്തു.
ചടങ്ങില്‍ പങ്കെടുത്തവര്‍ ചേര്‍ന്നൊരുക്കിയ സദ്യയോടെയാണ് ആഘോഷപരിപാടികള്‍ സമാപിച്ചത്.












Click it and Unblock the Notifications