ഇന്ത്യക്കാര്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: ബഹറിനിലെ ഇന്ത്യാക്കാര്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് അഡ്ലിയയിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ഭാസ്കര്‍ കുമാര്‍ മിത്ര ദേശീയപതാകയുയര്‍ത്തുകയും രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ബഹറിനിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ദേശസ്നേഹഗാനങ്ങള്‍ ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് ഷെറാട്ടണ്‍ ഹോട്ടലില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധികളും പ്രമുഖരും ഇന്ത്യക്കാരും പങ്കെടുത്ത വിരുന്നു സത്കാരവും നടന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹറിന്‍ കേരളീയ സമാജത്തിലും വിവിധ ഇന്ത്യന്‍ സ്കൂളുകളിലും പതാകയുയര്‍ത്തുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
സെഗാലിയുള്ള കേരള കാത്തലിക് അസോസിയേഷനും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.












Click it and Unblock the Notifications