ഇന്ത്യന്‍ വനിതകള്‍ സുഖചികിത്സാകേന്ദ്രം സന്ദര്‍ശിച്ചു
മനാമ: ബഹറിനിലെ ജാനബിയയിലുളള സുഖചികിത്സാകേന്ദ്രത്തില്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.അസോസിയേഷന്‍ പ്രസിഡന്റ് വാണി കൃഷ്ണന്റെ നേതൃത്വത്തിലാണ് അംഗങ്ങള്‍ ഇവിടം സന്ദര്‍ശിച്ചത്.
അസുഖങ്ങള്‍ വരാതെ തടയുകയും ആരോഗ്യസംരക്ഷണവുമാണ് തങ്ങളുടെ പ്രധാന മാര്‍ഗങ്ങളെന്ന് സുഖചികിത്സാ കേന്ദ്രം മുഖ്യമെഡിക്കല്‍ ഓഫീസര്‍ ഡോ. ദേവീദാസ് വോള്ളോടി പറഞ്ഞു. ആരോഗ്യകരമായ ജീവിതചര്യയും ഭക്ഷണരീതികളും ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുഖചികിത്സാകേന്ദ്രത്തില്‍ കേരളത്തിലെ ആയുര്‍വേദ ചികിത്സാരീതികളും ലഭ്യമാണ്. പ്രകൃതിചികിത്സയും യോഗാപരിശീലനവും ഇവിടെ നല്‍കുന്നുണ്ട്.












Click it and Unblock the Notifications