കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിംഗ് ഫെസ്റിവല്‍: മലയാളികള്‍ക്ക് ഭാഗ്യകടാക്ഷം

  • By Staff
Google Oneindia Malayalam News

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റിവലില്‍ 100 കിലോ സ്വര്‍ണം മലപ്പുറം സ്വദേശിയായ ഒന്‍പതു വയസുകാരി ഷക്കീബയ്ക്കു ലഭിച്ചു. ഷക്കീബയുടെ പേരില്‍ പിതാവ് ആസിഫെടുത്ത 250 ദിര്‍ഹത്തിന്റെ കൂപ്പണാണ് നറുക്കെടുപ്പിലൂടെ സ്വര്‍ണം നേടിക്കൊടുത്തത്. മലപ്പുറം സ്വദേശി തന്നെയായ മുഹമ്മദ് റഹ്മാന് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം ലഭിച്ചു. തന്റെ മാതാവ് ഫാത്തിമയുടെ പേരിലെടുത്ത കൂപ്പണാണ് മുഹമ്മദിന് ഭാഗ്യം കൊണ്ടുവന്നത്.

മലപ്പുറം മേല്‍മുറി മുട്ടിപ്പടിയില്‍ നരിപ്പറ്റ വീട്ടില്‍ ആസിഫ് നൗഷലിന്റെയും ലൈലയുടെയും മകളായ ഷക്കീബ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ദുബായിലെ അല്‍-അബൂദ എന്‍ജിനീയറിംഗ് സര്‍വീസിലെ അക്കൗണ്ടന്റാണ് ആസിഫ്. കഴിഞ്ഞ 10 വര്‍ഷമായി ഷോപ്പിംഗ് ഫെസ്റിവലില്‍ കൂപ്പണുകളെടുക്കുന്ന ആസിഫ് മകളുടെ ആഗ്രഹപ്രകാരം ഇത്തവണ മകളുടെ പേരിലാണ് കൂപ്പണെടുത്തത്.

ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ 38 കാരനായ മുഹമ്മദ് കഴിഞ്ഞ 25 വര്‍ഷമായി അജ്മാനില്‍ ടാക്സി ഡ്രൈവറാണ്. എല്ലാ വര്‍ഷവു സുഹൃത്തുക്കളുടെ പേരില്‍ കൂപ്പണെടുക്കാറുള്ള മുഹമ്മദ് ആദ്യമായാണ് പൂക്കിപ്പറമ്പിലുള്ള തന്റെ ഉമ്മയുടെ പേരില്‍ കൂപ്പണെടുക്കുന്നത്. ഈ പണം എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തന്റെ ഉമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ താല്‍പര്യമുണ്ടെന്നും മുഹമ്മദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X