മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹറിനിലെ ബുധയ്യയില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല ചോമത്തറ എളിമണ്ണില്‍ മാധവന്‍ മഹേശന്‍ (51) ആണ് മരിച്ചത്.
താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുക്കളയില്‍ ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മാധവനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി ബഹറിനില്‍ പെയിന്റ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്ന മാധവന്‍ ഇതുവരെ മൂന്നുതവണ മാത്രമെ നാട്ടിലെത്തിയിട്ടുള്ളൂ. ആറുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. തന്റെ അഞ്ചുവയസുള്ള മകളെ ഇതുവരെ മാധവന്‍ കണ്ടിട്ടില്ല.
മാധവന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications