ബഹ്റിനില്‍ മലയാളിയുടെ കട കൊള്ളയടിച്ചു
മനാമ: ബഹറിനിലെ സാല്‍മാനിയയില്‍ മലയാളിയുടെ കട കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശിയായി അബ്ദുള്‍ റഷീദിന്റെ കടയാണ് മൂന്ന് ബഹറിന്‍കാര്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.100 ബഹറിന്‍ ദിര്‍ഹവും 200 ദിര്‍ഹം വില വരുന്ന മൊബൈല്‍ ഫോണ്‍കാര്‍ഡുകളും നഷ്ടപ്പെട്ടു.
കടയിലേക്കു കയറിവന്നവരില്‍ ഒരാള്‍ കത്തി അബ്ദുള്‍ റഷീദിന്റെ കഴുത്തില്‍ വക്കുകയും മറ്റൊരാള്‍ സാധനങ്ങള്‍ കൊള്ളയടിക്കുകയുമാണ് ചെയ്തത്.
ഇവര്‍ വന്ന കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ റഷീദ് പൊലീസിനു നല്‍കിയിട്ടുണ്ട്.
ഒന്നരവര്‍ഷം മുന്‍പാണ് അബ്ദുള്‍ റഷീദ് ബഹറിനിലെത്തിയത്.












Click it and Unblock the Notifications