കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിദിനാഘോഷ കമ്മിറ്റി രൂപീകരിച്ചു

  • By Staff
Google Oneindia Malayalam News

അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജനന ആഘോഷത്തിന്റെ ഭാഗമായി റബിഉല്‍ അവല്‍ ആദ്യാവസാനം വിവിധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. എസ്.വൈ.എസ്. പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യുട്ടീവാണ് ഈ തീരുമാനമെടുത്തത്.

പരിപാടിയുടെ നടത്തിപ്പിനായി അബ്ദുലകുട്ടി ഹാജി ചെയര്‍മാനായി 101 അംഗ മീലാദ് ഫെസ്റ് 2005 ആഘോഷകമ്മിറ്റി രൂപീകരിച്ചു. നബിദിനാഘോഷ പരിപാടിയുടെ അന്തിമരൂപം പ്ര്പാപ്രിക്കുന്നതിനായി സുന്നീ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിപുലമായ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 22 ചൊവാഴ്ച രാത്രി എട്ടിന് മുസഫ വാദി ഹസനില്‍ ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കണ്‍വീനര്‍ അറിയിച്ചു.

ഐ.പി.സി. പുസ്തക പ്രദര്‍ശനം അബുദാബിയില്‍

അബുദാബി : കള്‍ചറല്‍ ഫൗണ്ടേഷന്‍ മാര്‍ച്ച്് 30 മുതല്‍ ഏപ്രില്‍ 8 വരെ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്തരാഷ്ട്ര പുസ്തക പ്രദര്‍ശനത്തില്‍ ബുക്ക് ട്രസ്റ് ഓഫ് ഇന്ത്യ, എസ്.വൈ.എസ്. ബുക്സ്റാള്‍, പൂങ്കാവനം ബുക്സ് തുടങ്ങീ നിരവധി പ്രസാധകരുടെ പുസ്തകങ്ങള്‍ ( മതം, സംസ്കാരം, കല, സാഹിത്യം, ചരിത്രം, വിശ്വാസം, കര്‍മ്മശാസ്ത്രം, പൊതു വിജ്ഞാനം തുടങ്ങീ വിവിധ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍, കൂടാതെ ുര്‍ആന്‍, ഹദീസ് വ്യാഖ്യാനങ്ങള്‍ , ദിക്ര്-സ്വലാത്ത് കിതാബുകള്‍ ) ശേരിച്ച്് കൊണ്ട് സുന്നത്ത് ജമാഅത്തിന്റെ പ്രഥമ പുസ്തക സ്റാള്‍ യു.എ.ഇ. യില്‍ തുറക്കുന്നു.

സംരംഭത്തിന്റെ വിജയത്തിനായി വായനയിലേക്ക്, സംസ്കാരത്തിലേക്ക് എന്ന പ്രമേയത്തില്‍ മത-സാമൂഹ്യ-സാംസ്കാരിക-വിദ്യഭ്യാസ-മാധ്യമരംഗത്തെ പ്രമു വ്യ്തക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സാഹിത്യ സെമിനാര്‍ മാര്‍ച്ച്് 18ന് വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് അബുദാബി നജ്ദാ സ്ട്രീറ്റിലെ എയര്‍ലൈന്‍സ് റെസ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നതാണെന്ന് കണ്വീനര്‍ സുഹൈര്‍ തലശ്ശേരി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X